ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് തുടക്കം.പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും,അനാരോഗ്യത്തെ തുടർന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭ ഉദ്ഘാടനത്തിൽ പങ്കെടുക്കുക്കില്ല. മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്ന് നിശാഗന്ധിയിലാണ് ഉദ്ഘാനച്ചടങ്ങ്. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ലോക കേരളസഭ 18 വരെയാണ് നടക്കുന്നത്.. പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയങ്ങളിൽ രണ്ട് ദിവസമായാണ് ചർച്ച. സമ്മേളനത്തിനായി നാല് കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.അതേസമയം ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ല. പ്രവാസി പ്രതിനിധികളെ വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രളയം, കൊവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാം ലോക കേരള സഭ സമ്മേളിക്കുന്നത്. ഇന്ന് തുടങ്ങി ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളുണ്ടാകും. ഏഴ് മേഖലാ യോഗങ്ങൾ, പ്രമേയാവതരങ്ങൾ, വൈജ്ഞാനിക സന്പദ് വ്യവസ്ഥ, നവകേരള നിർമ്മാണം, പ്രവാസി കുടിയേറ്റം, തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച. ഓരോ ചർച്ചയിലും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രാതിനിധ്യം ഉറപ്പാക്കും.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് തുടക്കം,യുഡിഎഫ് പങ്കെടുക്കില്ല, പ്രവാസി പ്രതിനിധികളെ വിലക്കില്ല

