പ്രതിപക്ഷ പ്രക്ഷോഭങ്ങളില്‍ ലീഗ് സജീവമല്ലെന്ന ആരോപണത്തോട് പ്രതികരിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.”വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്. അതിന്റെ നിജസ്ഥിതി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയണമെന്ന് നിര്‍ബന്ധമുണ്ട്.” കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷം പോയതുപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഞങ്ങള്‍ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ നിർണായക യുഡിഎഫ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. ലോക കേരളസഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യുഡിഎഫിൽ ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്.
സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം