എടിഎം മെഷീൻ്റെ തകരാർ കാരണം നാഗ്പൂർ ജില്ലയിൽ 500 രൂപ പിൻവലിക്കാൻ ശ്രമിച്ചആൾക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകൾ. ബുധനാഴ്ചയാണ് തകരാർ കണ്ടെത്തിയത്.നാഗ്പുരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കപര്‍ഖേഡ പട്ടണത്തിലാണ് സംഭവം. ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എം ആണ് ആവശ്യപ്പെടുന്നതിന്റെ അഞ്ച് മടങ്ങ് പണം തിരികെ നല്‍കി ‘അത്ഭുതം’ കാണിച്ചത്. ഉടൻ തന്നെ പണം പിൻവലിക്കാൻ വൻ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. ബാങ്ക് ഇടപാടുകാരിൽ ഒരാൾ ലോക്കൽ പൊലീസിനെ വിവരമറിയിക്കുന്നതുവരെ ഇത് തുടർന്നു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് എടിഎം ക്ലോസ് ചെയ്തു. തുടർന്ന് അവർ ബാങ്കിനെ വിവരമറിയിച്ചതായി ഖപർഖേഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എടിഎം കൂടുതൽ പണം പുറന്തള്ളാൻ കാരണം സാങ്കേതിക തകരാറാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായി നൂറ് രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കേണ്ട സ്ഥലത്ത് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്.