കോവിഡ് രണ്ടാം തരംഗം ജന ജീവിതത്തെ മുഴുവന്‍ ബുദ്ധിമുട്ടിലാക്കി തുടരുകയും കൂടുതല്‍ ഭയാനകമായ മൂന്നാം തരംഗത്തെ പ്രതീക്ഷിക്കുകയും ചെയ്യുന്ന സമയത്ത് വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തകയാണ് ഒളവണ്ണ മേഖല യു ഡി എഫ് കമ്മറ്റി.
കോഴിക്കോട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും കൂടിയ പഞ്ചായത്തായി ഒളവണ്ണ മാറിയിട്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും രാഷ്ട്രീയ വത്കരിച്ച് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോയപ്പോഴാണ് ബദല്‍ സംവിധാനത്തെ കുറിച്ച് യു ഡി എഫ് ആലോചിച്ചതും കൃത്യമായി നടപ്പിലാക്കിയതും.
ആരോഗ്യ വിദഗ്ധരെ ഉള്‍പ്പടുത്തി സര്‍വകക്ഷി യോഗം വിളിക്കാനോ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ അവലോകനം നടത്താനോ ഗ്രാമ പഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ല.
വാര്‍ഡ് ആര്‍ ആര്‍ ടി മാരായി സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് തിരഞ്ഞെടുത്തത്. മേഖല യു ഡി എഫ് നേതൃത്വം ഇതു സംബന്ധിച്ച് രേഖാ മൂലം പഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയ വത്കരിക്കുകയും എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവതാളത്തിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഒളവണ്ണ മേഖല യു ഡി എഫ് ന്‍റെ നേതൃത്വത്തില്‍ കൊടിനാട്ടുമുക്ക് കേന്ദ്രീകരിച്ച് കണ്ട്രോള്‍ റൂം ആരംഭിച്ചത്. കണ്ട്രോള്‍ റൂമിന്‍റെ ഉദ്ഘാടനം മെയ് 17 ന് കോഴിക്കോട് എം പി എം കെ രാഘവന്‍ നിര്‍വഹിച്ചു.
മേഖല കോവിഡ് കണ്ട്രോള്‍ റൂമിന്‍റെ കീഴില്‍ രോഗികള്‍ക്ക് മരുന്ന് വിതരണം, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുവര്‍ക്ക് പൊതിച്ചോറ് വീട്ടിലെത്തിക്കുക, ആവശ്യക്കാര്‍ക്ക് വാഹനം സൗകര്യം നല്‍കുക, നെഗറ്റീവ് ആയാല്‍ വീട് അണു നശീകരണം ചെയ്യല്‍, കോവിഡ് രോഗി മരണപ്പെട്ടാല്‍ മരണാന്തര കര്‍മങ്ങള്‍ നിർവഹിക്കല്‍, കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് മനശാസ്ത്ര വിദഗ്ദരുടെ സേവനം ലഭ്യമാക്കല്‍, കോവിഡാനന്തര ആയുർവേദ ചികിത്സ സംബന്ധിച്ച ഓൺലൈൻ ക്ലാസ്, കൊവിഡ് മോചിതർക്ക് തുടർ ചികിത്സക്ക് നഴ്സുമാരുടെ സേവനം എന്നിങ്ങനെ കോവിഡ് ദുരിതത്തെ നേരിടാൻ നിരവധി പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ വിത്യാസമില്ലാതെ കണ്ട്രോള്‍ റൂമിന്‍റെ കീഴില്‍ നടന്ന് വന്നിരുന്നത്.
യൂത്ത് കോണ്‍ഗ്രസ്സ്,സേവാദൾ,യൂത്ത്ലീഗ്, വൈറ്റ് ഗാര്‍ഡ് എന്നീ പോഷക ഘടകങ്ങളുടെ നേതൃത്വത്തിലാണ് അണു നശീകരണ – മരണാന്തര കര്‍മങ്ങള്‍ നടത്തി വരുന്നത്.
മഹിളാ കോണ്‍ഗ്രസിന്‍റെയും വനിതാ ലീഗിന്‍റെയും നേതൃത്വത്തില്‍ മേഖലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി സജ്ജീകരിച്ച അടുക്കള വഴിയാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. ചില ദിവസങ്ങളില്‍ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഇതര സംഘടനകളും പൊതിച്ചോറ് സ്പോണ്‍സര്‍ ചെയ്യാറുണ്ട്. അതോടൊപ്പം എല്ലാ ദിവസവും വൈകീട്ട് 7.00 മണിക്ക് വാര്‍ഡ് തിരിച്ചുള്ള കോവിഡ് രോഗികളുടെ കണക്കും കണ്ട്രോള്‍ റൂമില്‍ നിന്നും പുറത്ത് വിടുന്നുണ്ട്.
മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക മുഴുവന്‍ ആളുകളുടേയും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുഴുവന്‍ വാര്‍ഡുകളിലും യു ഡി എഫ് കണ്ട്രോള്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ഡ് കണ്ട്രോള്‍ റൂമുകള്‍ മുഖേന മേഖല യു ഡി എഫ് കണ്ട്രോള്‍ റൂമില്‍ നിന്നും നല്‍കുന്ന സേവനങ്ങളോടൊപ്പം വാക്സിന്‍ രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്കും സംഘടിപ്പിക്കും. വാര്‍ഡിലെ മുഴുവന്‍ പേരുടെയും വാക്സിന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മുഴുവന്‍ ആളുകളും പ്രതിരോധ പ്രക്രിയയില്‍ പങ്കാളികളാക്കാനുള്ള വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗം പെരുവയല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ ഷിയാലി ഉദ്ഘാടനം ചെയ്തു. മേഖല യു ഡി എഫ് ചെയര്‍മാന്‍ വിനോദ് മേക്കോത്ത് അദ്ധ്യക്ഷനായിരുന്നു. എം പി എം ബഷീര്‍, വി പി എ സലീം, ജംഷി ചുങ്കം, സന്തോഷ് പിലാശ്ശേരി,റനില്‍ കുമാര്‍മണ്ണൊടി, സുജിത് കാഞ്ഞോളി, ടി പി എം സാദിഖ്, നജു സക്കീര്‍ കുന്നത്തുപാലംഎന്നിവര്‍ സംസാരിച്ചു.