
ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങല്ലൂർ, ,ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ നടത്തുന്ന ഡിവൈസ് ചലഞ്ചിൽ, സ്കൂളിലെ 1999- 2000 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ 5 ടാബുകൾ നൽകി കൊണ്ട് മാതൃക കാട്ടി..1999- 2000 ബാച്ചിന് വേണ്ടി അബിജേഷ്.കെ, അൻവർഷാദ് എന്നിവർ ചേർന്ന് ടാബുകൾ ഹെഡ് ടീച്ചർ ലീന . വി.കെ യ്ക്ക് കൈമാറി.ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ഷൈജു അദ്ധ്യക്ഷനായി. ജിതിൻ.സി, ശ്രീരാജ്, വിനീത്, ബിനീഷ് എന്നിവർ സംസാരിച്ചു.ദിലീപ് മാസ്റ്റർ നന്ദി പറഞ്ഞു.

