National News

നാല് യാത്രകൾക്കായി ചെലവഴിച്ചത് ഒന്നേകാൽ കോടി രൂപ; പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ അഴിമതി ആരോപണം. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്. ലക്ഷദ്വീപിന് പുറമെ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. ഇതിനുപുറമെ ലക്ഷദ്വീപിലേക്ക് ആഡംബര യാത്രകളാണ് ഇദ്ദേഹം നടത്തുന്നതെന്നും കണക്കുകൾ തെളിയിക്കുന്നു.

ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്‍താണ് അഡ്മിനിസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ലക്ഷദ്വീപില്‍ ഇതുവരെയുണ്ടായ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ ആരും ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചിരുന്നല്ല. ആറു മാസത്തിനിടെ പ്രഫുൽ പട്ടേൽ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്.

അഡ്മിനിസ്‌ട്രേറ്ററുടെ അധികച്ചുമതലയേറ്റ ശേഷം നാലാംതവണയാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. കഴിഞ്ഞ മൂന്നുതവണത്തെ യാത്രകൾക്കായി 93 ലക്ഷം രൂപയാണ് ദ്വീപ് ഭരണകൂടം നൽകേണ്ടിവരിക. ഇത്തവണത്തെ സന്ദർശനം കൂടിയാകുമ്പോൾ ഇത് ഒന്നേകാൽ കോടിയോളമാകും. ദ്വീപ് ഭരണകൂടമാണ് ഈ തുക വഹിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!