News

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. ഇന്നു പെട്രോളിന് 47 പൈസയും ഡീസലിനു 54 പൈസയും വര്‍ധിച്ചു. ഇതോടെ 10 ദിവസം കൊണ്ടു പെട്രോളിന് 5.48 രൂപയും ഡീസലിനു 5.49 രൂപയുമാണു വര്‍ധിച്ചത്.

കൊച്ചി നഗരത്തില്‍ പെട്രോളിന് 76.99 രൂപയും ഡീസലിനു 71.29 രൂപയുമാണ് വില. ഡീസല്‍ വിലവര്‍ധന കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചര രൂപയോളം വര്‍ധിച്ചതു ചരക്കു നീക്കത്തെ ബാധിക്കുന്നതു ലോക്ഡൗണ്‍ കാലത്തെ കമ്പോളവില നിലവാരത്തിലും പ്രകടമാകും. ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവു പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കുകയും ചെയ്യും.

ജൂണ്‍ മാസം ഏഴ് മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്ന നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന. പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!