കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നാലുവയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയ മാറിപ്പോയതായി പരാതി. കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്. സംഭവത്തില്‍ ഡോക്ടര്‍ മാപ്പുപറഞ്ഞതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തതായും കുടുംബം പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. ഒന്‍പത് മണിക്ക് ശസ്ത്രക്രിയയ്ക്ക് കയറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവരുമ്പോള്‍ വായില്‍ പഞ്ഞി വെച്ച നിലയിലായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു.