വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ നടത്തുന്ന പണപ്പിരിവില്‍ പരാതിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും നല്‍കിയ പരാതിയില്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.