കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഷാഫി പറമ്പിൽ.ഇപ്പോൾ കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല .കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവുകയാണെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു .
ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാൻ പറഞ്ഞു .ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകന് എന്നും അതായിരുന്നു പ്രസിഡന്റ്..ധൈര്യം.ആത്മാർത്ഥമായിട്ടല്ലാതെ ഒരു വാക്കും ഉപയോഗിക്കാത്ത മനുഷ്യൻ. ഓട്ടത്തിനിടക്ക് കുഞ്ഞു മോളുടെ നല്ല പ്രായത്തിൽ അവളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ പോയതിലെ ഖേദം മാറാത്ത മനുഷ്യൻ . നമ്മുക്ക് അത് സംഭവിക്കരുതെന്ന് ഓർമ്മപ്പെടുത്തുന്ന കരുതൽ …ഇപ്പോൾ കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല .കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ ..