കോവിഡിനെ ഇല്ലാതാക്കാന്‍ യാഗം നടത്തി ബിജെപി നേതാവ്. ജമ്മുകശ്മീര്‍ വൈസ് പ്രസിഡന്റ് യുദ്ധ്വീര്‍ സേതിയാണ് യാഗം നടത്തിയത്. യാഗം നടത്തുന്നതിന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു യാഗം. പാര്‍ട്ടി നേതാക്കളും യാഗത്തില്‍ അണിചേര്‍ന്നു. യാഗം നടത്തുന്നതിലൂടെ കോവിഡില്‍ നിന്ന് മുക്തനാവാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജമ്മുവില്‍ 2,40,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,000 പേരാണ് മരിച്ചത്.
പാര്‍ട്ടി നേതൃത്വത്തില്‍ രക്തദാനവും സംഘടിപ്പിച്ചു. മെയ് 25 വരെ രക്തദാനം തുടരുമെന്ന് ബിജെപി വക്താക്കള്‍ അറിയിച്ചു.