National News

ഡല്‍ഹിയില്‍ നരേന്ദ്ര മോദി വിരുദ്ധ പോസ്റ്ററുകള്‍; 15 പേര്‍ അറസ്റ്റില്‍;പോസ്റ്റര്‍ പങ്കുവെച്ച് പ്രകാശ് രാജ്;തന്നെയും അറസ്റ്റ് ചെയ്യാന്‍ ട്വീറ്റ്

രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ തെരുവില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് 15 പേരെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടന്‍ പ്രകാശ് രാജ്.

നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം.പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച്ചയോടെയാണ് പൊലീസിന് പോസ്റ്ററുകളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിവിധ ജില്ലകളിലെ പൊലീസ് മേധാവികളെ അന്വേഷണത്തിനായി നിയോഗിച്ചു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും, എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!