Kerala

നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും; ആരോഗ്യമന്ത്രി

കൊറോണ വൈറസ് വൈറസിന്റെ മൂന്നാംഘട്ട വ്യാപനം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ല, വൈറസ് സമൂഹത്തിലാകെ പടര്‍ന്ന് മരിക്കേണ്ടവര്‍ മരിച്ച് അല്ലാത്തവര്‍ അതിജീവിച്ച് രോഗം വന്നാല്‍ ചികിത്സിച്ചു മാറ്റുന്ന ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന വാദത്തോട് യോജിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും എന്നും കെ കെ ശൈലജ അറിയിച്ചു. കൊറോണ മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഇന്ന് നല്‍കുന്ന ശ്രദ്ധ നല്‍കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആളുകളുടെ മരണം കുറച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് മാത്രമാണെന്നും ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് വന്നവരെ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈന്‍ ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!