Local

മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കണം – ജില്ലാകലക്ടര്‍

മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധവും മഴ കനക്കുന്നതിനുമുന്‍പ് ശക്തമാക്കണം. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് നിര്‍ദ്ദേശം.

ശുചീകരണ പ്രവൃത്തികള്‍ സുഗമമായി നടത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി മിഷന്‍ ടീം ഉണ്ടാക്കും. മഴക്കാല ദുരന്തവനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ആക്ടിവേറ്റ് ചെയ്യാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള മുന്‍കൂര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റോഡരികുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി പഞ്ചായത്ത് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്‌കൂള്‍ കോപൗംണ്ടില്‍ അപകടകരമായ മരങ്ങളുണ്ടെങ്കില്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പരിശോധിച്ച് പി.ടി.എയുടെ സഹായത്തോടെ അവ മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണം.

സ്‌കൂളുകളിലെ അറ്റകുറ്റപ്പണികള്‍ മെയ് 30 നകം പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്കിടയില്‍ അസുഖങ്ങള്‍ പടരാതിരിക്കാന്‍ ഡിസീസ് പ്രിവന്‍ഷന്‍ പ്ലാന്‍ ഉണ്ടാക്കാനും ഭാവിയില്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്‌കൂളുകളിലെ ശുചിമുറികള്‍ ശുചീകരിക്കാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. െ്രെപമറി സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മാസ്‌ക് എസ്.എസ്.എയുമായി സഹകരിച്ച് ജില്ലാപഞ്ചായത്ത് വിതരണം ചെയ്യുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് വൈദ്യുതി കമ്പികള്‍, ഡാം, കടല്‍ഭിത്തി സംരക്ഷണം, ഓടകള്‍, എന്നിവയുടെ പ്രവര്‍ത്തനവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ശേഖരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ പുനരധിവസിപ്പിച്ച തെരുവോരങ്ങളില്‍ താമസിച്ചിരുന്നവരെ വീണ്ടും തെരുവിലേക്ക് വിടുന്ന സാഹചര്യം ഉണ്ടാവരുതെവന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!