കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്ത് ബെന്‍സ് കാര്‍ റിപ്പയറിംഗ് ഷോപ്പ് കത്തിനശിച്ചു. പ്രധാന വര്‍ക്ക്‌ഷോപ്പായ മുറിയ നാലിലെ ജോഫിയുടെ ഉടമസ്ഥതയില്‍ ഉള്ള എമിറേറ്റ് വര്‍ക്ക് ഷോപ്പിനാണ് തീ പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പുലര്‍ച്ചയോടെയാണ് സംഭവം.
പ്രദേശത്തെ സ്ത്രീ പുക ഉയരുന്നത് കണ്ട് വിളിച്ചുപറയുകയായിരുന്നു. ഉടന്‍ ഉടമ ജോഫി സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചു. പിന്നീടാണ്് വെള്ളിമാട്കുന്ന്, നരിക്കുനി, മുക്കം, കോഴിക്കോട്, മീഞ്ചന്ത എന്നീസ്ഥലത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പതിനൊന്നോളം വണ്ടികള്‍ കത്തിനശിച്ചു. രണ്ടു വണ്ടികള്‍ ഇദ്ദേഹം സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു.
ഫയര്‍ ഓഫീസര്‍ ബാബുരാജ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ മുകുന്ദന്‍ പി മീഞ്ചന്ത. ഫയര്‍ ഓഫീസര്‍ പൗലോസ് ടി.വി കോഴിക്കോട്, സുജിത്ത് കുമാര്‍ കെ.സി വെള്ളിമാട്കുന്ന്, പയസ് അഗസ്റ്റിന്‍ മുക്കം, അബ്ദുള്‍ മജീദ് കെ.ടി നരിക്കുനി കൂടാതെ കുന്ദമംഗലം എസ്.ഐ ശ്രീജിത്ത്, രാജേഷ് ടി.കെ, സുജീഷ് എന്നിവരും നാട്ടുകാരുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.