കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്. എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ വാദം.
രണ്ട് രീതിയിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സിഎംആര്‍എല്ലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചിരുന്നു. ഇനി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കേണ്ട നടപടികളിലേക്കാണ് പോകേണ്ടത്. ഫയലില്‍ സ്വീകരിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സിഎംആര്‍ല്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.