കൊച്ചി: ഇന്ന് വീണ്ടും സ്വര്‍ണ വില കുതിച്ചു കയറി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8815 രൂപയും പവന് 760 രൂപ കൂടി 70520 രൂപയുമായി. ട്രായ് ഔണ്‍സിന് 3280 ഡോളറാണ് അന്താരാഷ്ട്ര സ്വര്‍ണവില. രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയി.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ നിരീക്ഷണം.
അന്താരാഷ്ട്ര സ്വര്‍ണവില ട്രായ് ഔണ്‍സിന് 3300 ഡോളര്‍ കടന്ന് മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ വരെ എത്തുമെന്ന സൂചനകളാണ് വരുന്നത്. 100-150 ഡോളറിന്റെ ഇറക്കത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ്ണവില വര്‍ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വര്‍ണ്ണവിലയും കൂടുന്നത്.