Kerala

സുഡാനിലെ വെടിവെയ്‌പ്പ്: മലയാളിയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കെ സുധാകരൻ എം പിയുടെ കത്ത്

സുഡാനിലെ കലാപത്തിലുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ ആൽബർട്ടിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം പി.കത്ത് നൽകി.

സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലിനിടെയാണ്
വീട്ടിനുള്ളിൽ ഫോൺ ചെയ്തുനിന്ന ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. സുഡാനിലെ ഇന്ത്യൻ അംബാസിഡർ ബിഎസ് മുബാറക്കുമായി ബന്ധപ്പെടുകയും കുടുംബത്തിന് ആവശ്യമായ അടിയന്തിര സഹായങ്ങൾ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!