National News

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറി,ബംഗാളില്‍ തൃണമൂല്‍ തേരോട്ടം,ബാലിഗഞ്ചില്‍ സി.പി.ഐ.എം രണ്ടാം സ്ഥാനത്ത്

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപിക്ക് തോല്‍വി.ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. അസന്‍സോള്‍ ലോക്‌സഭ സീറ്റില്‍ 2.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹ വിജയിച്ചത്.വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനെ രണ്ടരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശത്രുഘൻ സിൻഹ വലിജയിച്ചു. സിപിഎം സ്ഥാനാർത്ഥി പാർത്ഥ മുഖർജിക്ക് എട്ടു ശതമാനം വോട്ടു കിട്ടി. ഇതാദ്യമായാണ് തൃണമൂൽ കോൺഗ്രസ് അസൻസോൾ മണ്ഡലത്തിൽ വിജയിക്കുന്നത്. ബിജെപി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോ, ബാലിഗഞ്ചില്‍ വിജയം ഉറപ്പിച്ചു.
കേന്ദ്രമന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ രാജിവച്ച സാഹചര്യത്തിലാണ് അസൻസോൾ ലോക്സഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭ സീറ്റിൽ സിപിഎമ്മിന്റെ സയിറാ ഷാ ഹാലിം ആണ് ഇവിടെ രണ്ടാമതെത്തിയത്. ബിജെപി മൂന്നാം സ്ഥാനത്തായി. തൃണമൂൽ സർക്കാരിന്റെ നയങ്ങൾക്ക് കിട്ടിയ അംഗീകാരമെന്ന് മമത ബാനർജി പ്രതികരിച്ചു.

ബീഹാറിലെ ബോച്ചാഹൻ മണ്ഡലത്തിൽ ആർജെഡി വിജയിച്ചു. എൻഡിഎക്കൊപ്പമുണ്ടായിരുന്ന വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ സീറ്റാണ് ആർജെഡി പിടിച്ചെടുത്തത്. ബിജെപിയും വിഐപിയും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിച്ചത്. ഇതോടെ ബിഹാറിലെ 243അംഗ സഭയിൽ എൻഡിഎ സംഖ്യ 124 കുറഞ്ഞു.

ഛത്തീസ്ഗഡിലെ കൈരാഗഡ് സീറ്റ് അജിത് ജോഗിയുടെ ജനത കോൺഗ്രസിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ കോലാപൂർ നോർത്ത് സീറ്റ് കോൺഗ്രസ് നിലനിർത്തി. യുപിയിലെ ബിജെപി വിജയത്തിനു ശേഷം പ്രതിപക്ഷത്തിന് ചെറിയെ ആശ്വാസം നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!