മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. അല്ലായിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണത്തില്‍ ഉള്‍പ്പെടെ മറുപടി പറയേണ്ടി വന്നേനെയെന്നും ഗണേഷ് കുമാര്‍ പ്രസംഗിച്ചു. മന്ത്രിയാവാതെ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍. നിങ്ങളുടെ എംഎല്‍എ മന്ത്രിയാവാത്തതില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അത് അനാവശ്യമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.പുനലൂർ എസ്എൻഡിപി യൂണിയൻ പരിധിയിലെ കമുകുംചേരി ശാഖയിൽ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.‘ദൈവം എന്റെ കൂടെയുണ്ടെന്ന് പറയുമ്പോൾ ചിലർ എന്നെ പരിഹസിക്കും. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തെ പത്രം വായിക്കുന്നവർക്ക് അത് മനസിലാകും. ഞാൻ മന്ത്രിയാകാതിരുന്നതിൽ ആളുകൾ കഷ്ടം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു സ്വിഫ്റ്റ് അവിടെയിടിക്കുന്നു, ഇവിടെയിടിക്കുന്നു…ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ല. അതിനും ഞാന്‍ ഉത്തരം പറയേണ്ടേ. എന്നെ ദൈവം രക്ഷിച്ചു. ദൈവമുണ്ട് ദൈവമുണ്ട് എന്ന് പറയുമ്പോള്‍ ആരെങ്കിലും വിശ്വസിക്കുമോ. ഇപ്പോള്‍ വിശ്വസിച്ചല്ലോ. ഇപ്പോള്‍ മനസ്സിലായല്ലോ. ഗണേശ് കുമാർ പറഞ്ഞു.