Kerala News

കെഎം ഷാജി’ വിജിലൻസിന്’ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ​​യെ വി​ജി​ല​ൻ​സ്​ ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച​ രാ​വി​ലെ പ​ത്തോ​ടെ കോഴിക്കോട് തൊ​ണ്ട​യാ​ടു​ള്ള വി​ജി​ല​ൻ​സ്​ ഓ​ഫി​സി​ലാണ് ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാജരായത്.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഷാ​ജി​യു​ടെ കോ​ഴി​ക്കോ​​ട്ടെ​യും ക​ണ്ണൂ​​രി​ലെ​യും വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​െ​ട റി​പ്പോ​ർ​ട്ടും തെ​ളി​വു​ക​ളും​ അ​ന്വേ​ഷ​ണ സം​ഘം ഇന്നലെ വി​ജി​ല​ൻ​സ്​ പ്ര​ത്യേ​ക കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചിരുന്നു. ക​ണ്ണൂ​രി​ലെ വീ​ടി​‍െൻറ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​​ന​ടി​യി​ലു​ള്ള ര​ഹ​സ്യ അ​റ​യി​ൽ ക​ണ്ടെ​ത്തി​യ രേ​ഖ​ക​ളി​ല്ലാ​ത്ത 47,35,500​ രൂ​പ​യും 60 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കോ​ഴി​ക്കോ​​ട്ടെ വീ​ട്ടി​ൽ​നി​ന്ന്​ പി​ടി​ച്ച 491 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും 30,000 രൂ​പ​യും ര​ണ്ടു​ വീ​ട്ടി​ൽ​നി​ന്നു​മാ​യി പി​ടി​ച്ച 77 രേ​ഖ​ക​ളും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടാ​ണ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്.

വിജിലൻസ് പരിശോധനയിൽ വീ​ട്ടി​ൽ​നി​ന്ന്​ രേ​ഖ​ക​ളി​ല്ലാ​തെ പി​ടി​കൂ​ടി​യ അ​ര​ക്കോ​ടി​യോ​ളം രൂ​പ ആ​രി​ൽ​നി​ന്ന്​ ല​ഭി​ച്ച​ു, അ​ന​ധി​കൃ​ത സ്വ​ത്താ​യി ക​ണ്ടെ​ത്തി​യ 1.47 കോ​ടി രൂ​പ​യു​ടെ ​സ്രോ​ത​സ്സ്, 28 ത​വ​ണ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത്​ എ​ന്തി​ന്​ എ​ന്ന​ത​ട​ക്ക​ം കാ​ര്യ​ങ്ങ​ളാ​ണ്​ ഷാ​ജി​യി​ൽ​നി​ന്ന്​ അ​റി​യാ​നു​ള്ള​ത്. ഇ​ത് ​മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​യാ​റാ​ക്കിയിട്ടുണ്ട്. എ​സ്.​പി എ​സ്. ശ​ശി​ധ​ര​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ചോ​ദ്യം ​െച​യ്യുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!