കോഴിക്കോട് : കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി എം എൽ എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി. ഇന്ന് നടന്ന പത്ര സമ്മേനത്തിൽ രൂക്ഷ വിമർശനമാണ് എം എൽ എ നടത്തിയത്. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന് കൊടുത്ത പണത്തിനു കണക്കു ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ഫൈസലിന്റെയും ഷുക്കൂറിന്റെയും കേസ് നടത്താൻ സർക്കാർ ലക്ഷങ്ങൾ മുടക്കിയെന്നും മറ്റു കാര്യങ്ങൾക്കായി 46 കോടി രൂപയോളം ദുരിതാശ്വാസ നിധിയിൽ നിന്നും മാറ്റി ചിലവഴിച്ചെന്നും കെ ഷാജി ആരോപിച്ചു. മാസ്ക് ധരിക്കുകയെന്നാൽ മുഖ്യമന്ത്രിയ്ക്ക് മിണ്ടാതിരിക്കൽ എന്ന് ഷാജിയുടെ നിലപാടുകൾക്ക് പിന്തുണയുമായി എം എൽ എ എം കെ മുനീർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്നും അത് വഴിവിട്ട് ചിലവഴിക്കപ്പെടുമെന്നുള്ള വിവാദ പാരാമർശങ്ങൾ ഫേസ്ബുക്കിൽ കുറിച്ചതിനെ തുടർന്നാണ് ഇന്നലെ മുഖ്യ മന്ത്രി ഷാജിക്കെതിരെ രംഗത്ത് വന്നത് .