ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 37 മരണങ്ങൾ. ആകെ 12380 കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ മരണം 424 ആയി.മഹാമാരിയുടെ വ്യാപനം കഴിഞ്ഞ ദിവസങ്ങളിലായി ഇരട്ടിയായി വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ രോഗ ബാധ്യതരുടെ എണ്ണം 2900 കടന്നു. അതേ സമയം ധ്രുത ഗതിയിലായുള്ള പരിശോധനയ്ക്ക് ചൈനയിൽ നിന്നും 3 ലക്ഷം റാപിഡ് കിറ്റുകൾ ഇന്ത്യയിലെത്തും.
രോഗ വ്യാപനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ദ്രാലയം 170 ജില്ലകളെ ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു, കേരളത്തിൽ 6 ജില്ലകളാണ് ഹോട് സ്പോട്ട് ലിസ്റ്റിലുള്ളത്. വരും ദിവസങ്ങളിൽ ശക്തമായ നടപടി തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ലോക്ക് ഡൗണുമായുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനം മന്ത്രി സഭായോഗം ചേർന്ന് വേണ്ട ഇളവുകൾക്കുള്ള നിലപാട് സ്വീകരിക്കും. നിലവിൽ ലോക്ക് ഡൗൺ സംസ്ഥാനങ്ങളിൽ കർശനമായി തുടരുകയെന്നതാണ് രാജ്യത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് 7 പേർ രോഗമുക്തരായി. തുടർച്ചയായി രോഗം ബേധമാകുന്നത് സംസ്ഥാനത്തിന് ഏറെ ആശ്വാസം നൽകുന്നുണ്ട്. ഇതോടെ 217 പേരാണ് രോഗ മുക്തരായി മാറിയത്. രാജ്യത്ത് ഏറ്റവും വേഗത്തിൽ രോഗമുക്തരാകുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി അറിയിച്ചു . രോഗ ബാധിതരുടെ എണ്ണം ക്രമേണ കുറയുന്നത് ആശ്വാസകരമാണ്.

