Kerala kerala

കൈക്കൂലി കേസ്: ഐഒസി ഡിജിഎം അലക്‌സ് മാത്യുവിന് സസ്‌പെന്‍ഷന്‍; വീട്ടില്‍നിന്ന് നാല് ലക്ഷവും വിദേശ മദ്യവും പിടിച്ചെടുത്തു

കൊച്ചി: ഗ്യാസ് ഏജന്‍സി ഉടമയില്‍നിന്ന് രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും ഐഒസി തീരുമാനിച്ചു.

അലക്‌സ് മാത്യുവിന്റെ കൊച്ചിയിലെ വീട്ടില്‍നിന്ന് നാല് ലക്ഷം രൂപയും ഏഴ് കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. വസ്തുക്കള്‍ വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി.

ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണം നടക്കും.

കൈക്കൂലി കൂടാതെ അലക്‌സില്‍നിന്ന് കണ്ടെത്തിയ ഒരു ലക്ഷം രൂപയുടെ സ്രോതസ് പരിശോധിക്കും. ബാങ്കില്‍ നിന്ന് എടുത്ത പണമാണെന്നാണ് അലക്സിന്റെ മൊഴി. അതേസമയം, വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യത്യാസം കാണിച്ചതിനെ തുടര്‍ന്ന് അലക്‌സിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!