നേതൃസ്ഥാനത്ത് നിന്ന് മാറി മറ്റൊരാള്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ അവസരം നല്‍കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിൽ മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ സല്‍മാന്‍ ഖുര്‍ഷിദ്.’കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് ആശയങ്ങളുടെ പ്രതിസന്ധിയാണ്, നേതൃത്വത്തിന്റെതല്ല’ എന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. നേതൃത്വത്തില്‍ നിന്നും ഗാന്ധി കുടുംബത്തെ മാറ്റി നിര്‍ത്തേണ്ടെതില്ലെന്ന് കൂടിയാണ് സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ എക്പ്രസിനോടായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.
വാദ പ്രതിവാദങ്ങള്‍ പുരോഗമിക്കെ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ വിമര്‍ശിച്ച രംഗത്ത് എത്തിയ നേതാക്കളെ പാടെ തള്ളുകയാണ് മറുവിഭാഗം. കപില്‍ സിബല്‍ നല്ല അഭിഭാഷകനാണ് എന്നും അദ്ദേഹത്തിന് കോണ്‍ഗ്രസ് പാരമ്പര്യമില്ലെന്നുമുള്ള വാദവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി . കോണ്‍ഗ്രസ് നേതാക്കാളായ സോണിയ ഗാന്ധിയും, രാഹുല്‍ഗാന്ധിയും ഒരുപാട് അവസരങ്ങള്‍ നല്‍കിയ വ്യക്തിയാണ് കപില്‍ സിബല്‍. എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ എ,ബി,സി അറിയില്ല. അത്തരത്തിലുള്ള ഒരാള്‍ അനാവശ്യപ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന നിലയിലായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു അശേക് ഗെലോട്ടിന്റെ പ്രതികരണം.