Kerala News

നിയമസഭ തിരഞ്ഞെടുപ്പ്; കുമളി അതിർത്തിയിൽ പരിശോധന കർശനമാക്കി

നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലയിലെ നാല് ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാനാണ് തേനി – ഇടുക്കി ജില്ല ഭരണകൂടങ്ങളുടെ തീരുമാനം.കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, തമിഴ്‌നാട് പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. അതിര്‍ത്തി വഴിയുള്ള പണമൊഴുക്കും ലഹരി കടത്തും തടയുന്നതോടൊപ്പം ഇരട്ട വോട്ടുകള്‍ തടയാനുള്ള കര്‍ശന നടപടിയും സ്വീകരിക്കും.

ചെക്ക് പോസ്റ്റിനു പുറമെ റോസാപ്പൂക്കണ്ടം, രണ്ടാം മൈല്‍ തുടങ്ങിയ വനപാതകളിലും പരിശോധന നടത്തി. ലഹരി കടത്തും, പണമൊഴുക്കും തടയുകയാണ് പ്രധാന ലക്ഷ്യം

വരും ദിവസങ്ങളില്‍ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വനാതിര്‍ത്തികളിലും പരിശോധന നടത്തും. ഇരു സംസ്ഥാനത്തും ഒരേ ദിവസമാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ഇരട്ട വോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!