Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനം അരിയിൽ അലവിക്ക്

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ഈ മാസം 25 ന് നടക്കും. രാവിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ളതും ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പുമായിരിക്കും നടക്കുക. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ആദ്യ പ്രസിഡന്റായി അരിയിൽ അലവി ചുമതലയേൽക്കും എന്നാണ് ഈ തെരെഞ്ഞെടുപ്പിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. കാരണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഇതിനു മുൻപേ മുസ്ലിം ലീഗിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും വന്നിട്ടില്ല. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ലീഗ് അരിയിൽ അലവിയെ തീരുമാനിച്ചിരുന്നു.

മുസ്ലിം ലീഗിന്റെ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയായ അരിയിൽ അലവി നിലവിൽ കുന്ദമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ദീർഘകാലത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ കുന്ദമംഗലത്തിന് കൂടുതൽ ഊർജം പകരാൻ ഈ പുതിയ സ്ഥാനത്തിലൂടെ അദ്ദേഹത്തിന് സാധിക്കുമെന്ന വിശ്വാസംകൂടെ നാട്ടുകാർക്കുണ്ട്.

പ്രസിഡന്റ് പദവി ബ്ലോക്ക് പഞ്ചായത്ത് ധാരണ പ്രകാരം രണ്ട് കൊല്ലം കോൺഗ്രസിനും മൂന്ന് വര്ഷം മുൽസിം ലീഗിനും ആയിരുന്നു. കഴിഞ്ഞ ഡിസംബർ 30 നായിരുന്നു അതിന്റെ കാലാവധി അവസാനിച്ചത്. തുടർന്ന് ബാബു നെല്ലൂളി രാജിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡന്റായി കൂടുതൽ സാധ്യത കോൺഗ്രസിലെ രണ്ട് വനിതകൾക്കാണ്. എന്നാൽ ആരാണെന്നതിൽ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!