തിരുവനന്തപുരം: പൊന്‍മുടിയില്‍ കാട്ടാനകള്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്. വിതുര പൊന്‍മുടിയില്‍ 21-ാം വളവിനും 22-ാ വളവിനും ഇടയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. രണ്ട് വലിയ ആനയും രണ്ട് ചെറിയ ആനയുമാണ് ഈ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് ഇവിടെ കാട്ടാനകളെ കണ്ടത്. റോഡില്‍ നിന്നും അമ്പത് മീറ്റര്‍ അകലെ നിന്നിരുന്ന ആനകള്‍ ഇപ്പോള്‍ വനത്തിന് അകത്തേക്ക് മാറിയിട്ടുണ്ട്. കടുത്ത വേനല്‍ ചൂടും വെള്ളത്തിന്റെ കുറവും കാരണമാകാം ആനകള്‍ ഈ പ്രദേശത്തേക്ക് ഇറങ്ങിയതെന്നാണ് സൂചന.
ഈ ഭാഗത്ത് പകല്‍ സമയങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്ന പതിവില്ല. എന്നാല്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതുമായി ബന്ധപ്പെട്ട് പൊന്‍മുടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.

