Kerala News

പതിനഞ്ചാം കേരള നിയമസഭ നാലാം സമ്മേളനം 18 ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആ രംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 2022 ഫെബ്രുവരി 18-ാം തീയതി വെള്ളിയാഴ്ച ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. തുടര്‍ന്ന് ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച, സഭ യോഗം ചേര്‍ന്ന് സാഭാംഗമായിരുന്ന പി.ടി. തോമസിന്‍റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി മറ്റ്
നടപടികളിലേക്ക് കടക്കാതെപിരിയും.
ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല.
2022, 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11-ാം തീയതി വെള്ളിയാഴ്ച ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ
സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും. മാര്‍ച്ച് 17-ാം തീയതി 20212022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിേډലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും..
2022,23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്-ഓണ്‍ അക്കൗണ്ടിനേയും
സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21-ാം തീയതിയും മാര്‍ച്ച് 23-ാം തീയതിയും സഭ പരിഗണിക്കും.മാര്‍ച്ച് 21, 23 തീയതികളില്‍ ഗവണ്മെന്‍റ് കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കുന്നതാണ്.
നിര്‍ദ്ദിഷ്ട കാര്യപരിപാടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23-ാം തീയതി സമ്മേളന പരിപാടികള്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് നാലാം സമ്മേളനത്തിനായുള്ള കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!