മികച്ച കൃഷി ഓഫീസർ അവാർഡ് കെ നിഷക്ക്
നരിക്കുനി: കോഴിക്കോട് ജില്ലയിലെ മികച്ച കൃഷി ഓഫീസർ ആയി മടവൂർ കൃഷി ഓഫീസിലെ നിഷക്ക് . അഗ്രികൾച്ചർ ഓഫീസർ കെ. നിഷയെ ജില്ലാ കൃഷി വകുപ്പാണ് തിരഞ്ഞെടുത്തത്. വേങ്ങേരി കാർഷിക വിഞാന കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എലിസബത് പുന്നൂസിൽ നിന്നും കെ നിഷ അവാർഡ് ഏറ്റു വാങ്ങി.2018-19 വർഷം കക്കൂർ പഞ്ചായത്തിൽ പച്ചക്കറി വികസന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചത്.