Kerala kerala

അരൂരില്‍ പത്ത് വയസുകാരന്‍ ഊഞ്ഞാലില്‍ കുടുങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: അരൂരില്‍ പത്ത് വയസുകാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരൂര്‍ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് – ധന്യ ദമ്പതികളുടെ മകന്‍ കശ്യപ് (10) ആണ് മരിച്ചത്. വീട്ടിലെ മുകള്‍ നിലയിലെ മുറിയില്‍ ഊഞ്ഞാലിനായി കെട്ടിയ തുണിയില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

അരൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച കശ്യപ്. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വര്‍ഷങ്ങളായി അരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം നടന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. മരിക്കുന്നതിന് മുന്‍പ് ട്യൂഷന്‍ ക്ലാസിലെത്തിയപ്പോഴും കുട്ടി സങ്കടത്തിലായിരുന്നുവെന്നാണ് ട്യൂഷന്‍ ടീച്ചര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ അരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!