Kerala

സര്‍ക്കാര്‍ വാക്ക് പാലിച്ചു; മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ കുട്ടിക്കര്‍ഷകര്‍ക്ക് കൈമാറി

ഇടുക്കി: തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് പശുക്കളെ കൈമാറി. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട അഞ്ച് പശുക്കളെയാണ് നല്‍കിയത്. ഇന്‍ഷുറന്‍സ് പരിരക്ഷയോടെ മാട്ടുപ്പെട്ടി കെ എല്‍ ഡി ബോര്‍ഡില്‍ നിന്നെത്തിച്ച അഞ്ച് പശുക്കളെയാണ് നല്‍കിയത്. മന്ത്രി ജെ ചിഞ്ചുറാണി നേരിട്ടെത്തിയാണ് പശുക്കളെ കൈമാറിയത്. പശുക്കള്‍ക്കൊപ്പം മില്‍മയില്‍ നിന്ന് 45,000 രൂപയും കുട്ടികള്‍ക്ക് കൈമാറി.

തൊടുപുഴ വെള്ളിയാമറ്റത്താണ് കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കള്‍ കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്.

പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം വാര്‍ത്തയായതോടെ കര്‍ഷകര്‍ക്ക് സഹായവുമായി നടന്മാരായ ജയറാമും പൃഥ്വിരാജും മമ്മൂട്ടിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!