Kerala News

എ സമ്പത്തിനെ ഒഴിവാക്കി; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഒൻപത് പുതുമുഖങ്ങൾ

സിപി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഒൻപത് പുതു മുഖങ്ങൾ . മുൻ എം പി എ സമ്പത്തിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി . ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എം. ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി.കെ ശശി, ആർ. ജയദേവൻ, വി. വിനീഷ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആർ ഹീബ, വി.ശിവൻകുട്ടി, ചെറ്റച്ചൽ സഹദേവൻ, ജി. രാജൻ, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയവരിൽ പെടുന്നു.

സമ്മേളനത്തിൽ സമ്പത്ത് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംഘടനാ രംഗത്ത് നിർജീവമാണ് എന്ന വിമർശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ മന്ത്രി കെ.രാധാകൃഷ്ണൻ്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്. അതേസമയം വി.ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രൻ നായർ ഇപ്പോഴും ജില്ലാ ജില്ലാ കമ്മിറ്റിയിൽ തുടരുന്നുണ്ട് . അതേസമയം ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത ശേഷം വൈകീട്ടോടെ സമ്മേളനം സമാപിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!