Kerala News

ബിജു പ്രഭാകറിൻെറ ഭാഗത്തുനിന്ന് ഉണ്ടായ നിലപാട് ദൗർഭാഗ്യകരം,തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു;എളമരം കരീം

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെയുള്ള എം.ഡി ബിജു പ്രഭാകറിൻെറ പ്രസ്താവനയിൽ പ്രതികരണവുമായി എളമരം കരീം എം.പി. തൊഴിലാളികളെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട തെറ്റായ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു തൊഴിലാളികൾ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികൾക്കിടയിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടാകുന്നുണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് മാനേജ്മെൻറുകളാണ്. ആ ഉത്തരവാദിത്തം നിർവഹിക്കാതെ തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറലാണ്. ഏത് മാനേജ്മെൻറും തൊഴിലാളികളെയും അവരുടെ സംഘടനകളെയും വിശ്വാസത്തിലെടുത്ത് അവരുടെ സഹകരണത്തോടെ സ്ഥാപനം നടത്താനാണ് ശ്രമിക്കേണ്ടത്. അതിൽനിന്ന് വ്യത്യസ്തമായ നിലപാട് ബിജു പ്രഭാകറിൻെറ ഭാഗത്തുനിന്ന് ഉണ്ടായത് ദൗർഭാഗ്യകരമാണ്. അദ്ദേഹം അത് തിരുത്തുമെന്നാണ് കരുതുന്നത് -എളമരം കരീം പറഞ്ഞു.ബിജു പ്രഭാകറിനെതിരെ നേരത്തെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ തിരുവനന്തപുരത്ത് പ്രതിഷേധിച്ചിരുന്നു. ട്രാൻസ്പോർട്ട് ഓഫീസ് ഉപരോധിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്ന് ഐ.എൻ.ടി.യു.സി അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!