കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. പി വസന്തരാജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഏ. കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
അബൂബക്കർ കുന്ദമംഗലം, ടി. മുഹമ്മദ് മുസ്തഫ, ടി. യു ആദർശ് കെ അക്ഷയ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി ഷഫീക്ക് സ്വാഗതവും കെ. ഷിബിൻ നന്ദിയും പറഞ്ഞു.
ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം ജെ ഹൈസ്കൂളും സ്പോട്ടിംഗ് പ്രൊവിൻസും പെൺകുട്ടികളുടെ വിഭാഗത്തിൽ വടകര ഡയമണ്ട് ഫീൽഡേഴ്‌സും എളേറ്റിൽ എം ജെ ഹൈസ്കൂളും ഫൈനലിൽ പ്രവേശിച്ചു.

