Kerala

ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം

ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് അയ്യര് വീട്ടില്‍ വിഷ്ണുവിന് (30) കുത്തേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്.
പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സംഘർഷം നടന്നിരുന്നു. പിന്നാലെ പൊലീസും നേതാക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് പ്രകനടം പുല്ലത്തറ ഹെല്‍ത്ത് സെന്ററിന് സമീപമെത്തിയപ്പോള്‍ പ്രകടനമായി റോഡിലൂടെ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ബൈക്കുകളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!