Kerala

മാനസിക വെല്ലുവിളി; 17കാരിയുടെ 26 ആഴ്ചയായ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി

കൊച്ചി: ആറര മാസമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ‌ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗർഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

പെൺകുട്ടിക്ക് സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണം. കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. അയൽവാസിയിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്.

നിലവിൽ 24 ആഴ്ച വളർച്ച എത്തിയാൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ പാടില്ലെന്നാണ് പ്രഗ്നൻസി ആക്ട് നിഷ്കർഷിക്കുന്നത്. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാലാണ്
പോക്സോ കേസിൽ ഇരയായ 17കാരിയുടെ മാതാവ് കോടതിയെ സമീപിച്ചത്. വിവരം വിട്ടുകാർ അറിഞ്ഞത് പെൺകുട്ടി ഗർഭിണിയായി ആറു മാസം കഴിഞ്ഞിട്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!