ഡിസംബർ 15 മുതൽ 24 വരെ കുന്ദമംഗലത്ത് വെച്ഛ് നടക്കുന്ന നിയോജക മണ്ഡലം മുസ്ലിംലീഗ് സമ്മേളന ത്തിന്റെ പ്രചരണാർത്ഥം കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പദയാത്ര നടത്തി. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ജാഥ ക്യാപ്റ്റൻ അരിയിൽ മൊയ്തീൻ ഹാജിക്ക് പതാക നൽകി ഉദ്ഘടനം ചെയ്തു.
മുൻ എംഎൽഎ യുസി രാമൻ, ഖാലിദ് കിളിമുണ്ട, കെപി കോയ ഹാജി ഒ, ഉസൈൻ ഒ, സലീം സി, അബ്ദുൽ ഗഫൂർ, കെപി അബ്ബാസ്, ഐ മുഹമ്മദ് കോയ, എൻ യം യൂസഫ് ശിഹാബ് റഹ്‌മാൻ, എ അലവി, യൂ മാമുഹാജി, പി ഹസ്സൻഹാജി, പി മമ്മികോയ ഹംസഹാജി, യുസി മൊയ്‌തീൻ കോയ, കെ മൊയ്‌തീൻ, സിദ്ധിഖ് തെക്കയിൽ , സുഫിയാൻ പന്തീർപാടം , ഇ കമറുദ്ധീൻ, ഷാജി പുൽകുന്നുമ്മൽ, എം വി ബൈജൂ, കെ കെ സി നൗഷാദ്, സുൽഫി കുന്ദമംഗലം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സാബിത് പെരുവയൽ, ശിഹാബ് കുറ്റിക്കാട്ടൂർ, കെ കെ ഷമീൽ തുടങ്ങിയവർ സംസാരിച്ചു.