ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കുഞ്ഞാവ’യായ റിഷഭ് പന്തിന് ബാറ്റിങ് തന്ത്രങ്ങള്‍ പകര്‍ന്നു നല്‍കി ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി. കൂടെ അജിന്‍ക്യ രഹാനെയ്ക്കും ബാറ്റിങ് പരിശീലനം നല്‍കി. ഇന്നലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയിലാണ് കാംബ്ലി റിഷഭിനും രഹാനക്കും പരിശീലനം നൽകിയത്.
റിഷഭ് പന്തിന്റെ ബാറ്റിങ് ശ്രദ്ധയോടെ വീക്ഷിച്ചു വരുകയായിരുന്നെന്നും യുവതാരത്തെ നേരിട്ടു വിളിച്ചു അക്കാദമിയിലേക്കു ക്ഷണിക്കുകയായിരുന്നെന്നും കാംബ്ലി പറഞ്ഞു.
. ”ഞാന്‍ അവനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവന്റെ ബാറ്റിങ് ശൈലി എനിക്ക് ഇഷ്ടമാണെന്നും പറഞ്ഞു. എന്നാല്‍ ചില പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടത് അറിയിച്ചപ്പോള്‍ അക്കാദമിയില്‍ എത്താമെന്ന് അവന്‍ വേഗം പറഞ്ഞു.”- കാംബ്ലി വ്യക്തമാക്കി.
യുവതാരത്തിന് ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെക്കുറിച്ചു വ്യക്തമായി പറഞ്ഞു നല്‍കിയെന്നും അവന്‍ തന്റെ സ്വതസിദ്ധ ശൈലിയായ ആക്രമിച്ചു കളിക്കുന്നതില്‍ നിന്നു പിന്മാറരുതെന്നും എന്നാല്‍ പുള്‍ഷോട്ട് കളിക്കുമ്പോള്‍ പന്ത് ഏറെ നേരം വായുവിലൂടെ നീങ്ങുന്ന തരത്തില്‍ കളിക്കരുതെന്ന് ഉപദേശിച്ചതായും കാംബ്ലി കൂട്ടിച്ചേര്‍ത്തു. 45 മിനിറ്റോളം നേരം റിഷഭിനും രഹാനെയ്ക്കുമൊപ്പം ചിലവഴിച്ച ശേഷമാണ് കാംബ്ലി മടങ്ങിയത്. കാംബ്ലി തന്നെയാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇക്കാര്യം അറിയിച്ചതും.
ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു പരിചയമുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാനായ കാംബ്ലി ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
. 2003-ല്‍ ബോളണ്ടിനായി ഒരു സീസണ്‍ കാംബ്ലി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അന്തര്‍മേഖലാ മത്സരങ്ങളില്‍ കളിച്ചിരുന്നു. ഈ മുന്‍പരിചയത്തിലൂടെ ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങള്‍ നന്നായി മനസിലാക്കിയിട്ടുള്ള കാംബ്ലിയുടെ ഉപദേശങ്ങള്‍ തന്റെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തയാറെടുക്കുന്ന പന്തിന് ഗുണകരമാകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്