ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നു തന്നെ നീക്കിയതിൽ അതൃപ്തി പരസ്യമാക്കിവിരാട് ഇത് സംബന്ധിച്ചു നേരത്തെ ചര്‍ച്ചകള്‍ നടത്തിയെന്ന ബി.സി.സി.ഐ. വാദങ്ങള്‍ തള്ളിയാണ് താരം രംഗത്തെത്തിയത്. തന്നോട് ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസറ്റ് ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സെലക്ടര്‍മാര്‍ തന്നോട് ഇതേക്കുറിച്ചു വെളിപ്പെടുത്തിയതെന്നും കോഹ്ലി പറഞ്ഞു.സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര കളിക്കുമെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി.
താനും രോഹിത് ശര്‍മയും തമ്മില്‍ ശീതയുദ്ധത്തിലാണെന്ന പ്രചാരണങ്ങളെയും കോഹ്ലി തള്ളിക്കളഞ്ഞു.
”ട്വന്റി 20 ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച ശേഷം ഏകദിന ടീമിന്റെ നായകസ്ഥാനം സംബന്ധിച്ചു തന്നോട് ആരം സംസാരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ യോഗം ചേരുന്നതിനു ഒരു മണിക്കൂര്‍ മുമ്പാണ് എനിക്ക് ഫോണ്‍കോള്‍ വരുന്നത്. സംഭാഷണം അവസാനിപ്പിക്കവേയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്നതായി എന്നോട് അവര്‍ പറയുന്നത്. ഓക്കെ ഫൈന്‍ എന്നായിരുന്നു എന്റെ മറുപടി. യോഗം ചേര്‍ന്നതിനു ശേഷം ഞങ്ങള്‍ അല്‍പം സംസാരിച്ചു. അല്ലാതെ മറ്റൊരു തരത്തിലുമുള്ള കൂടിയാലോചനകള്‍ നടന്നിട്ടില്ല. എന്നെ മുന്‍കൂര്‍ അറിയിച്ചിരുന്നുമില്ല”- കോഹ്ലി പറഞ്ഞു.