ഇന്ധനവിലയുടെ നികുതിയില്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയിൽ വ്യക്തമാക്കിഇതില്‍ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് 2020-21 സാമ്പത്തിക വര്‍ഷമാണ്. 2018 ഒക്ടോബറില്‍ 19.48 രൂപയുണ്ടായിരുന്ന പെട്രോളിന്റെ നികുതി 2021 നവംബര്‍ നാല് ആയപ്പോള്‍ 27.90 ആയി വര്‍ധിച്ചു.
ഡീസലിന്റേത് ഇത് 15.33 ല്‍ നിന്ന് 21.80 ആയും വര്‍ധിച്ചു.
2021 ഫെബ്രുവരി മുതല്‍ ക്രമാനുഗതമായി വര്‍ധിച്ച ഇന്ധന നികുതി നവംബര്‍ നാലിനാണ് കുറയുന്നത്. പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.ഇതിനിടെ ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കാന്‍ തയ്യാറായതോടെയാണ് ഇന്ധനവിലയില്‍ നേരിയ മാറ്റം വന്നത്.
കേന്ദ്ര എക്‌സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് 2018-19 ല്‍ 2,10,282 കോടി, 2019-20 ല്‍ 2,19,750 കോടി, 2020-21 ല്‍ 3,71,908 കോടി ഒരോ വര്‍ഷവുമെത്തിയ തുക ഇങ്ങനെ.