ജില്ലയിൽ ആകെ 20 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോർപ്പറേഷൻ എന്നിവയ്ക്കായി ഓരോ കൗണ്ടിങ് സെന്ററുകൾ വീതമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് കോർപ്പറേഷൻ്റെ കൗണ്ടിംഗ് സെൻറർ നടക്കാവ് ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളാണ്. രാമനാട്ടുകര മുൻസിപ്പാലിറ്റി-ഫറോക്ക് കോളേജ് ഓഡിറ്റോറിയം. മുക്കം മുൻസിപ്പാലിറ്റി – നീലേശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ, ഫറോക്ക് മുൻസിപ്പാലിറ്റി – ഫറോക്ക് മുസിപ്പൽ ടൗൺ ഹാൾ, കൊയിലാണ്ടി നഗരസഭ – കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പയ്യോളി നഗരസഭ – ടെക്നിക്കൽ സ്കൂൾ പയ്യോളി, വടകര മുനിസിപ്പാലിറ്റി – വടകര ടൗൺഹാൾ, കൊടുവള്ളി നഗരസഭ- കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂൾ.
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ കൗണ്ടിംഗ് സെൻറർ ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് – വെസ്റ്റ് ഹിൽ ഗവൺമെൻറ് പോളിടെക്നിക് കോളേജ്, കുന്ദമംഗലം ബ്ലോക്ക് – മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് ബ്ലോക്ക് – സാമൂതിരി ഹയർ സെക്കൻ്ററി സ്കൂൾ, പേരാമ്പ്ര ബ്ലോക്ക് – പേരാമ്പ്ര സി കെ ജി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ്, തോടന്നൂർ ബ്ലോക്ക്- സെന്റ് ആന്റണീസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വടകര, മേലടി ബ്ലോക്ക് – ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പയ്യോളി, പന്തലായനി ബ്ലോക്ക് – ഗവൺമെന്റ് മാപ്പിള വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി, വടകര ബ്ലോക്ക് – മടപ്പള്ളി കോളേജ്. തൂണേരി ബ്ലോക്ക് – പുറമേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ, കുന്നുമ്മല്‍ ബ്ലോക്ക് – വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ, കൊടുവള്ളി ബ്ലോക്ക് -കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്കൂൾ.