നടിയ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിചാരണ കോടതി മാറ്റാനാകില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന വിമര്‍ശനവും ഉന്നയിച്ചു. വിചാരണ കോടതി തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. നടപടികളുമായി വിചാരണ കോടതിക്ക് മുന്നോട്ട് പോകാം എന്നും നിർദ്ദേശം.
നടിയ ആക്രമിച്ച കേസ്;സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി

