കുന്ദമംഗലം എ.എം എൽ പി സ്കൂളിലെ ശിശുദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലെ LKG , UKG സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ പ്രീപ്രൈമറി ചെയർമാൻ അബ്ദുൽസലാം കെ നിർവഹിച്ചു.
Al സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി പഠനം ലളിതവും രസകരവും ആയി നടക്കുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലാണ് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. പിടിഎ പ്രസിഡണ്ട് കെ.കെ ഷമീൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം ഷാജു സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ദുൽ ഷഫീഖ് എം.പി.ടി.എ പ്രസിഡൻറ് സജ്ന കെ, അധ്യാപകരായ മുജീബ് റഹ്മാൻ. ജി, ഷെറീന പി , അനുപമ കെ , ബിജിന , എന്നിവർ സംസാരിച്ചു പ്രോഗ്രാം കൺവീനർ സുവിജ കെ.ടി നന്ദി പ്രകാശിപ്പിച്ചു.

