കൊല്ലം: കൊട്ടാരക്കര പുത്തൂര്‍ പാണ്ടറയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്. മാര്‍ത്തോമ ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പാര്‍വതിക്കാണ് പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കിങ്ങിണിയെന്ന സ്വകാര്യ ബസില്‍ നിന്നാണ് കുട്ടി വീണത്. ബസും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. തിരക്ക് മൂലം ഫുഡ് ബോര്‍ഡില്‍ നിന്നായിരുന്നു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സഞ്ചരിച്ചത്.
ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇതിനിടെയാണ് കുട്ടി പുറത്തേക്ക് തെറിച്ചുവീണതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡൈവര്‍ കണ്‍ട്രോള്‍ ചെയ്യുന്ന ഓട്ടോമാറ്റിക് ഡോറാണ് ബസിന്റേത്. എന്നിട്ടും ഡോറ് തുറന്ന് പോയത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.