കൊല്ലം: പത്തനാപുരം ചിതല്‍ വെട്ടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലര്‍ച്ചെ മൂന്നരയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു പ്രദേശവാസികള്‍.
ചിതല്‍വെട്ടിയിലെ എസ്റ്റേറ്റ് മേഖലയിലായിരുന്നു നാട്ടുകാര്‍ക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്. വനംവകുപ്പ് ക്യാമറയടക്കം സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം വനംവകുപ്പ് കൂട് സ്ഥാപിച്ചു.
കൂട് സ്ഥാപിച്ച് മൂന്നാം ദിവസം പുലി കുടുങ്ങി. പുലിയെ ഉള്‍ക്കാട്ടില്‍ തുറന്നു വിടാനാണ് നീക്കം.