Kerala

അട്ടപ്പാടി മധുവധക്കേസ്: ഒന്നാംപ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധുവധക്കേസിൽ ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി മരവിപ്പിച്ചു.സംഘം ചേർന്നുള്ള മർദ്ദനത്തിൽ ഹുസൈൻ പങ്കാളിയല്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇതു പരിഗണിച്ചാണു ശിക്ഷ മരവിപ്പിച്ചത്. അപ്പീലിൽ വിധി പറയും വരെ ഒന്നാം പ്രതിക്കു ജാമ്യത്തിൽ പുറത്തിറങ്ങാം. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയും കോടതി പുറപ്പെടുവിച്ചു. മറ്റു 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർകാട് എസ്‍സി,എസ്‍ടി കോടതി വിധിക്കെതിരെയാണു പ്രതികൾ അപ്പീൽ നൽകിയത്. പ്രതികളെ 7 വർഷം തടവിനാണു വിചാരണ കോടതി ശിക്ഷിച്ചത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിൽ ഹൈക്കോടതി 2024 ജനുവരിയിൽ വാദം കേൾക്കും. ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ചു പ്രതികൾ മർദിച്ചു കൊലപ്പെടുത്തി എന്നാണു കേസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!