National News

വയറ് കീറി കുടൽ പുറത്തെടുത്തു; കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

ഗുജറാത്ത് ഗാന്ധി നഗറിൽ കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത് .ദീപക് താക്കൂർ(10) എന്ന ബാലനാണ് മരിച്ചത്. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മേൽ ചാടി വീണ കുരങ്ങ്, നഖങ്ങൾ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകൾ വരുത്തി,
തുടർന്ന് വയറു കീറി കുടൽ പുറത്തെടുക്കുകയായിരുന്നു.

കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ടുവന്ന ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചയ്ക്കിടെ ഗ്രാമത്തിൽ നടക്കുന്ന മൂന്നാമത്തെ കുരങ്ങ് ആക്രമണമാണിത്. ആക്രമണകാരികളായ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ വിശാൽ ചൗധരി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!