Kerala News

ഈ സമരം ഉന്നത വിദ്യാഭ്യാസംരഗത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് യെച്ചൂരി,ഗവർണർക്കെതിരെ രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ്

സംസ്ഥാനത്തെ തകര്‍ക്കുന്ന നടപടിയുമായാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർ സ്വയം ചാൻസലർ ആയതല്ല. ചാൻസലർ ആക്കിയത് നിയമസഭയാണെന്നും യെച്ചൂരി എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.ഉന്നത വിദ്യാഭ്യാസംരഗത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരമെന്ന് പറഞ്ഞ യെച്ചൂരി
തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണ്. ഇതൊരു നയപ്രശ്‌നമാണ്. വ്യക്തിപരമായ പ്രശ്‌നമല്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തനിക്ക് 30 വര്‍ഷക്കാലത്തെ പരിചയമുണ്ടെന്നും സീതാറാം യെച്ചൂരി. ഇതിനിടയിലൊന്നും അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി തെറ്റിനില്‍ക്കേണ്ട കാര്യം വന്നിട്ടില്ല. ഇപ്പോഴും നയപരമായ കാര്യത്തിലാണ് അദ്ദേഹവുമായുള്ള വിയോജിപ്പ് എന്നും പറഞ്ഞു.ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ല, നയപരമായ പ്രശ്‌നമാണ്, അതിന്റെ മേലുള്ള സമരമാണ്. ആശയപരമായ പോരാട്ടത്തെ ബിജെപിയും ആര്‍എസ്എസും അംഗീകരിക്കില്ല. മോദി പറയുന്നത് എന്താണോ അതാണ് അംഗീകരിക്കുക. യുക്തിപരമായി ചിന്തിക്കുന്നവരെ അവര്‍ ഉള്‍ക്കൊള്ളില്ല. കേരളത്തില്‍ മാത്രമാണ് വരുന്നവരെ മതത്തിന് അതീതമായി കാണുന്നതും സ്വീകരിക്കുന്നതും. ഇതിന് കാരണം ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവാണ്.ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.ഗവര്‍ണറുടെ തെറ്റായ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കില്ല. ക്രമസമാധാനം തകര്‍ക്കാന്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നീക്കം ആരംഭിച്ചപ്പോഴാണ് ഗവര്‍ണര്‍ക്കെതിരെ സമയത്തിലേക്ക് പോയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!