കായംകുളം: പിന്നണി ഗായകൻ ഹരിശങ്കറിന്റെ ഭാര്യക്ക് നേരെ അതിക്രമം. കായംകുളത്തെ ഓഡിറ്റോറിയത്തിൽ ഒരു കല്യാണ വിരുന്നിനിടയിലാണ് സംഭവമുണ്ടായത്. ഗാനമേളയിൽ ഗാനമാലപിക്കുന്നതിടയിൽ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.സംഭവത്തിൽ കായംകുളം സ്വദേശി ദേവനാരായണനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയിന്മേൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.